ഉല്പത്തി |
പുറപ്പാട് |
ലേവ്യപുസ്തകം |
സംഖ്യാപുസ്തകം |
ആവർത്തനം |
യോശുവ |
ന്യായാധിപന്മാർ |
രൂത്ത് |
1 ശമൂവേൽ |
2 ശമൂവേൽ |
1 രാജാക്കന്മാർ |
2 രാജാക്കന്മാർ |
1 ദിനവൃത്താന്തം |
2 ദിനവൃത്താന്തം |
എസ്രാ |
നെഹെമ്യാവു |
എസ്ഥേർ |
ഇയ്യോബ് |
സങ്കീർത്തനങ്ങൾ |
സദൃശ്യവാക്യങ്ങൾ |
സഭാപ്രസംഗി |
ഉത്തമഗീതം |
യെശയ്യാ |
യിരമ്യാവു |
വിലാപങ്ങൾ |
യെഹേസ്കേൽ |
ദാനീയേൽ |
ഹോശേയ |
യോവേൽ |
ആമോസ് |
ഓബദ്യാവു |
യോനാ |
മീഖാ |
നഹൂം |
ഹബക്കൂക്ക് |
സെഫന്യാവു |
ഹഗ്ഗായി |
സെഖര്യാവു |
മലാഖി |
മത്തായി |
മർക്കൊസ് |
ലൂക്കോസ് |
യോഹന്നാൻ |
പ്രവൃത്തികൾ |
റോമർ |
1 കൊരിന്ത്യർ |
2 കൊരിന്ത്യർ |
ഗലാത്യർ |
എഫെസ്യർ |
ഫിലിപ്പിയർ |
കൊലൊസ്സ്യർ |
1 തെസ്സലൊനീക്യർ |
2 തെസ്സലൊനീക്യർ |
1 തിമൊഥെയൊസ് |
2 തിമൊഥെയൊസ് |
തീത്തൊസ് |
ഫിലേമോൻ |
എബ്രായർ |
യാക്കോബ് |
1 പത്രൊസ് |
2 പത്രൊസ് |
1 യോഹന്നാൻ |
2 യോഹന്നാൻ |
3 യോഹന്നാൻ |
യൂദാ |
വെളിപ്പാട് |
1 |
2 |
3 |
4 |
5 |
6 |
7 |
8 |
9 |
10 |
11 |
12 |
13 |
14 |
15 |
16 |
17 |
ഇയ്യോബ് - 23
1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 ഇന്നും എന്റെ സങ്കടം കൊടിയതാകുന്നു; അവന്റെ കൈ എന്റെ ഞരക്കത്തിന്മേൽ ഭാരമാകുന്നു.
3 അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കിൽ കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കൽ ഞാൻ ചെല്ലുമായിരുന്നു.
4 ഞാൻ അവന്റെ മുമ്പിൽ എന്റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു.
5 അവന്റെ ഉത്തരം അറിയാമായിരുന്നു; അവൻ എന്തു പറയുമെന്നും ഗ്രഹിക്കാമായിരുന്നു.
6 അവൻ ബലാധിക്യത്തോടെ എന്നോടു വ്യവഹരിക്കുമോ? ഇല്ല; അവൻ എന്നെ ആദരിക്കേയുള്ളു.
7 അവിടെ നേരുള്ളവൻ അവനോടു വാദിക്കുമായിരുന്നു; ഞാൻ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കയ്യിൽനിന്നു രക്ഷപ്പെടുമായിരുന്നു.
8 ഞാൻ കിഴക്കോട്ടു ചെന്നാൽ അവൻ അവിടെ ഇല്ല; പടിഞ്ഞാറോട്ടു ചെന്നാൽ അവനെ കാണുകയില്ല.
9 വടക്കു അവൻ പ്രവർത്തിക്കയിൽ നോക്കീട്ടു അവനെ കാണുന്നില്ല; തെക്കോട്ടു അവൻ തിരിയുന്നു; അവനെ കാണുന്നില്ലതാനും.
10 എന്നാൽ ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തു വരും.
11 എന്റെ കാലടി അവന്റെ ചുവടു തുടർന്നു ചെല്ലുന്നു; ഞാൻ വിട്ടുമാറാതെ അവന്റെ വഴി പ്രമാണിക്കുന്നു.
12 ഞാൻ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായലിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു.
13 അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താല്പര്യം അവൻ അനുഷ്ഠിക്കും.
14 എനിക്കു നിയമിച്ചിരിക്കുന്നതു അവൻ നിവർത്തിക്കുന്നു; ഇങ്ങനെയുള്ള പലതും അവന്റെ പക്കൽ ഉണ്ടു.
15 അതുകൊണ്ടു ഞാൻ അവന്റെ സാന്നിദ്ധ്യത്തിങ്കൽ ഭ്രമിക്കുന്നു; ഓർത്തുനോക്കുമ്പോൾ ഞാൻ അവനെ ഭയപ്പെടുന്നു.
16 ദൈവം എനിക്കു ധൈര്യക്ഷയം വരുത്തി, സർവ്വശക്തൻ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.
17 ഞാൻ പരവശനായിരിക്കുന്നതു അന്ധകാരം നിമിത്തമല്ല, കൂരിരുട്ടു എന്റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല.
|